ധോണിയുടെ മകള്‍ സിവയുടെ പുതിയ മലയാളം പാട്ടും വൈറലാകുന്നു
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകള്‍ സിവിയുടെ മലയാളം പാട്ട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സിവിയുടെ മലയാളം അറിവ് കൂടുതല്‍ വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നരിക്കുകയാണ്. മലയാളത്തിലെ മറ്റൊരു പാട്ടാണ് സിവ ഇക്കുറി പാടിയത്.
മലയാളത്തിലെ ഹിറ്റു പാട്ടുകളിലൊന്നായ കണികാണുംനേരം കമലനേത്രന്റെ എന്നു തുടങ്ങുന്ന ഗാനമാണ് സിവ പാടിയിരിക്കുന്നത്. ഇതിനകം തന്നെ മൂന്നുലക്ഷത്തോളം പ്രേക്ഷകര്‍ പാട്ടുകാണാനെത്തിക്കഴിഞ്ഞു. നേരത്തെ അമ്ബലപ്പുഴള ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള പാട്ടും വലിയതോതില്‍ ഹിറ്റായിരുന്നു.
ധോണിയുടെ മകളെ പരിപാലിക്കുന്നത് മലയാളി യുവതിയാണ്. ഇവര്വഴിയാണ് കുട്ടി മലയാളം പഠിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ധോണി തന്നെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, യുവതിയുടെ പേരോ സ്ഥലമോ വെളിപ്പെടുത്തിയിട്ടില്ല. സിവ റൊട്ടിയുണ്ടാക്കുന്ന ദൃശ്യവും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആരാധകരുമായി പങ്കിടാന്‍ രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച ധോണി മടിക്കാറില്ല.