ന്യൂ വെര്‍ഷന്‍ സ്മാര്‍ട്ട്ഫോണുമായി പാനസോണിക്ക് രംഗത്ത് ; എലുഗ സി വിപണിയിലേക്ക്

0

പാനസോണിക്കിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ പാനസോണിക് എലുഗ സി വിപണിയിലേക്കെത്തുന്നു. അള്‍ട്ര തിന്‍ ബെസെല്‍ലെസ്സോടുകൂടിയ 5.5 ഇഞ്ച് ഡിസ്പ്ലെയുമായെത്തുന്ന ഈ ഫോണിന്റെ പിന്‍ഭാഗത്ത് ഇരട്ട ക്യാമറയാണ് നല്‍കിയിട്ടുള്ളത്.
4ജബി റാമോട് കൂടിയ ഒക്ടകോര്‍ 1.5 ജിഗഹെട്സ് മീഡിയടെക് എംടി 6750ടി എസ്‌ഒസിയാണ് ഫോണിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്
എഫ്/2.2 അപ്പെര്‍ച്ചറോട് കൂടിയ 12എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്നതാണ് പിന്‍ഭാഗത്തെ ക്യാമറ. സമാനമായ അപ്പെര്‍ച്ചറോട് കൂടിയ 8എംപി സെല്‍ഫി ക്യാമറയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്.
ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3000 എംഎഎച്ച്‌ ബാറ്ററി , 4ജി വോള്‍ട്ട് എന്നീ ഫീച്ചറുകള്‍ ഫോണില്‍ ഉണ്ടായിരിക്കും. അതേസമയം കണക്‌ട്വിറ്റി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. എലുഗസിയ്ക്ക് ഏകദേശം 6000 തായ്വാന്‍ ഡോളര്‍ (ഏകദേശം 12,900 രൂപ) ആയിരിക്കും വില.

Leave A Reply

Your email address will not be published.