ഡല്‍ഹി ടെസ്റ്റ്; ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു
ദില്ലി: ഇന്ത്യക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു.മൂന്നാം ദിവസം കളി നിര്‍ത്തുമ്ബോള്‍ ഒമ്ബത് വിക്കറ്റിന് 356 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 536നെക്കാള്‍ 180 റണ്‍സ് കുറവ്. എന്നാലും ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിച്ചു എന്നതില്‍ ശ്രീലങ്കയ്ക്ക് തീര്‍ച്ചയായും ആശ്വസിക്കാന്‍ വകയുണ്ട്.
ക്യാപ്റ്റന്‍ ദിനേശ് ചാന്ദിമല്‍ (147 നോട്ടൗട്ട്), ആഞ്ജലോ മാത്യൂസ് (111) എന്നിവരുടെ സെഞ്ചുറികളാണ് ശ്രീലങ്കയ്ക്ക് പൊരുതാനുള്ള ഊര്‍ജം നല്‍കിയത്. ചാന്ദിമല്‍ 282 പന്തില്‍ 14 ഫോറും രണ്ട് സിക്സും സഹിതമാണ് 147 റണ്‍സെടുത്തിരിക്കുന്നത്. മാത്യൂസാകട്ടെ 341 പന്തുകള്‍ കളിച്ച് 18 ഫോറും ഒരു സിക്സും അടിച്ചു. മാത്യൂസ് പോയതിന് ശേഷം എത്തിയ സമരവിക്രമ (33) മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്.
സില്‍വ (0), ഡിക് വെല (0), ലക്മല്‍ (5), ഗമാഗെ (1) എന്നിവരെ നൊടിയിടയില്‍ പുറത്താക്കി ഇന്ത്യ ശ്രീലങ്കയെ കുരുക്കും എന്ന് തോന്നിപ്പിച്ചെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന ക്യാപ്റ്റന്‍ ദിനേശ് ചാന്ദിമല്‍ ലങ്കയെ മൂന്നാം ദിവസം കടത്തി. രണ്ട് ദിവസവും 180 റണ്‍സ് ലീഡും ശേഷിക്കെ കളി ഇപ്പോഴും ഇന്ത്യയുടെ കയ്യില്‍ തന്നെയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 1- 0 ന് മുന്നിലാണ് ഇപ്പോള്‍.