അബ്ദുല്ല മൗലവിയുടെ മരണം; ‘തുടരന്വേഷണ തീരുമാനം സിബിഐക്ക്’ ഹൈക്കോടതി
കാസർകോട് : ചെമ്പിരിക്ക -മംഗലാപുരം ഖാസി സി. എം അബ്ദുല്ല മൗലവിയുടെ മരണത്തിൽ തുടരന്വേഷണമെന്ന ആവശ്യത്തില്‍ സിബിഐക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. മൗലവിയുടെ മരണത്തിന് കാരണക്കാരായവരെക്കുറിച്ചറിയാമെന്ന വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹുദവിയാണ് ഹര്‍ജി നൽകിയത്. ഹര്ജിക്കാരൻ സിബിഐക്ക് നൽകിയ പരാതി രണ്ടു മാസത്തിനകം അനുഭാവപൂർവം പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി . മൗലവിയുടെ മരണം ആത്മഹത്യയാണെന്നോ നരഹത്യയാണെന്നോ സ്ഥീരീകരിക്കാൻ തെളിവില്ലെന്ന തരത്തിൽ കേസിൽ സിബിഐ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം.