അയോധ്യ വിഷയം: കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് വിമര്‍ശനവുമായി നരേന്ദ്ര മോദി

0

സൂറത്ത്: അയോധ്യ വിഷയത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബറി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി ചോദിച്ചു.
മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ല. അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്. അത് തിരഞ്ഞെടുപ്പ് വിഷയവുമല്ല. ആദ്യം മനുഷ്യത്വം പിന്നീട് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ യുവാക്കളെ സാങ്കേതിക മേഖലയില്‍ ഉന്നതിയിലെത്തിക്കാനുതകുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങും. യുവാക്കളെ സ്വയംപര്യാപതരാക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.

Leave A Reply

Your email address will not be published.