എസ്‌എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനായി വീണ്ടും വെള്ളാപ്പള്ളി തെരഞ്ഞെടുക്കപെട്ടു

0

കൊല്ലം: എസ്.എന്‍ ട്രസ്റ്റ്സ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനായി വെള്ളാപ്പള്ളി നടേശനെയും സെക്രട്ടറിയായി ഡോ. ജി. ജയദേവനെയും വീണ്ടും തിരഞ്ഞെടുത്തു. എട്ടാം
തവണയാണ് ഇരുവരെയും തിരഞ്ഞെടുക്കുന്നത്. ഇന്നലെ ശങ്കേഴ്സ് ആശുപത്രിയില്‍ ചേര്‍ന്ന ഗവേണിംഗ് ബോഡി യോഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിച്ചു.

എന്‍. രാജേന്ദ്രനെ മെഡിക്കല്‍ മിഷന്‍ അസി. സെക്രട്ടറിയായും എസ്. സുവര്‍ണകുമാറിനെ ചീഫ് കോ ഓര്‍ഡിനേറ്ററായും വീണ്ടും തിരഞ്ഞെടുത്തു. ശങ്കേഴ്സ് ആശുപത്രിയിലും സിംസിലും അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ മിഷന്‍ ഗവേണിംഗ് ബോഡി യോഗം ത ീരുമാനിച്ചു. ഇതിന്റെ ഭാഗമായി സിംസില്‍ കാത്ത്ലാബ്, കളര്‍ ഡോപ്ളര്‍ എന്നിവ ഈ മാസം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. കൂടുതല്‍ വെന്റിലേറ്ററുകള്‍, ഡയാലിസ ിസ് മെഷിനുകള്‍, എന്‍ഡോസ്കാപ്പി ഉപകരണം എന്നിവയും ഉടന്‍ സ്ഥാപിക്കും.
മൂന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി തിയേറ്ററുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചു.
ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 5 കോടി രൂപയുടെ വായ്പ ഉടന്‍ ലഭിക്കും. ഇതുസംബന്ധിച്ച്‌ നിലന
ിന്ന നിയമ കുരുക്കുകള്‍ നീങ്ങിയതായും യോഗത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.