ചാംപ്യന്‍സ് ലീഗ് അവസാന ഘട്ട പോരാട്ടം : ഡോര്‍ട്ട്മുണ്ടിനെ നേരിടാന്‍ റയല്‍ മാഡ്രിഡ് രംഗത്ത്

0

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഇന്ന് ബൊറൂസിയ ഡോര്‍ട്ട് മുണ്ടിനെ നേരിടും. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണാബുവിലാണ് മത്സരം അരങ്ങേറുക. ഡോര്‍ട്ട് മുണ്ട് ടൂര്‍ ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും അഭിമാനം കാക്കാന്‍ ഒരു ജയത്തിനാവും അവരിറങ്ങുക. അപോളിന് മുന്നിലായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യൂറോപ്പ ലീഗ് ഉറപ്പിക്കാന്‍ ഇന്ന് ജയിച്ചാല്‍ ഡോര്‍ട്ട്മുണ്ടിനാവും.
ടീമിലെ ഏതാനും പ്രധാന താരങ്ങള്‍ക്ക് സിദാന്‍ ഇന്ന് വിശ്രമം അനുവധിച്ചേക്കും. ഗരേത് ബെയില്‍ കളിക്കാന്‍ സാധ്യതയുണ്ട്. സസ്പെന്ഷനിലുള്ള ഡാനി കാര്‍വഹാലിന് കളിക്കാനാവില്ല. ഡോര്‍ട്ട്മുണ്ട് നിരയില്‍ പരിക്കേറ്റ ഗോട്ട്സെ, പിസ്ചെക് എന്നിവര്‍ കളിച്ചേക്കില്ല. അത്ലറ്റികോ ബില്‍ബാവോക്കെതിരായ ല ലിഗ മത്സരം സമനിലയായ ശേഷം ഇറങ്ങുന്ന സിദാനും കൂട്ടര്‍ക്കും ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. ഒരു ചാംപ്യന്‍സ് ലീഗ് മത്സരം പോലും ഇതുവരെ ജയിക്കാനാവാത്ത ഡോര്‍ട്ട്മുണ്ട് ഇന്ന് ജയിക്കുക എന്നത് പ്രയാസകാരമാവും. ലീഗെയില്‍ ഫോം ഇല്ലെങ്കിലും ചാംപ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ ഗോളുകള്‍ കണ്ടെത്തുന്നു എന്നത് സിദാന് ആശ്വാസമാവും.

Leave A Reply

Your email address will not be published.