ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു

0

രാജസ്ഥാന്‍: രാജസ്ഥാനില്‍ രാജ്യത്തെ നടുക്കി ക്രൂര കൊലപാതകം. ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു. തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അക്രമികള്‍..രാജസ്ഥാനില്‍ രാജ്യത്തെ നടുക്കി ക്രൂര കൊലപാതകം. ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു. തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അക്രമികള്‍. കൊല്ലപ്പെട്ടത് മുഹമ്മദ് ബട്ട ശെയ്ഖ് എന്ന യുവാവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മൃതദേഹം പകുതി കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനരികില്‍ നിന്ന് മര്‍ദ്ദിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കാര്‍ഷികോപകരണങ്ങളും യുവാവിന്റെ ബൈക്കും ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
മണ്ണെണ്ണ ഉപയോഗിച്ചാണ് തീ കൊളുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷം ആരംഭിച്ചെങ്കിലും ഇതുവരെയും അക്രമികളെ കുറിച്ച് പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ശംഭുനാഥ് റൈഗാര്‍ എന്ന് തിരിച്ചറിഞ്ഞിരിക്കുന്നയാള്‍ മുഹമ്മദിനെ മര്‍ദ്ദിക്കുന്നതായി കാണാം.

Leave A Reply

Your email address will not be published.