സീനിയര്‍ ഏഷ്യ കപ്പ് വേദിയും ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ സാധ്യതയെന്ന്‍ സൂചന

0

ജൂനിയര്‍ ഏഷ്യ കപ്പ് വേദി നഷ്ടമായത് പോലെ ഇന്ത്യയ്ക്ക് സീനിയര്‍ ഏഷ്യ കപ്പ് വേദിയും നഷ്ടമാകുവാന്‍ സാധ്യത. പാക്കിസ്ഥാന്‍ ടീമിനെ ഇന്ത്യയില്‍ പങ്കെടുപ്പിക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ഇല്ലാത്തതാണ് U-19 ഏഷ്യ കപ്പ് വേദി മാറ്റത്തിനു എസിസിയെ പ്രേരിപ്പിച്ചത്. സമാനമായ സ്ഥിതിയില്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പും ഇന്ത്യയ്ക്ക് നഷ്ടമാകുവാന്‍ സാധ്യത ഏറെയാണ്.
ഇന്ത്യന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ അനുവദിക്കുന്നില്ലെങ്കില്‍ മറ്റൊരു വേദി പരിഗണിക്കണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. U-19 പാക്കിസ്ഥാന്‍ ടീമിനെ പങ്കെടുപ്പിക്കുവാന്‍ അനുമതി ലഭിക്കാത്ത സ്ഥിതിക്ക് പാക് സീനിയര്‍ ടീമിന്‍റെ കാര്യത്തിലും ബിസിസിഐ കാര്യമായ പ്രതീക്ഷ പുലര്‍ത്തുന്നില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.

Leave A Reply

Your email address will not be published.