ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസര്‍ വേലുസ്വാമിയെ സ്ഥലംമാറ്റി
ചെന്നൈ: ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസര്‍ എസ്. വേലുസ്വാമിയെ സ്ഥലംമാറ്റി. വേലുസ്വാമിക്കു പകരക്കാരനായി തമിഴ്നാട് വനിത വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ പി. നായരെ നിയമിച്ചു.
ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന് വിശാലിന്റെ പത്രിക തള്ളിയ സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് വേലുസ്വാമിയെ ഇലക്ഷന് കമ്മീഷന് മാറ്റുന്നത്.