ഐഎസ്‌എല്‍: ഗോവക്കെതിരെ മിഡ്ഫീല്‍ഡില്‍ ബെര്‍ബെറ്റോവ് കളി നിയന്ത്രിക്കും

0

പനാജി: ഐഎസ്‌എല്ലില്‍ ഗോവയ്ക്കെതിരെ മിഡ്ഫീല്‍ഡില്‍ ബെര്‍ബെറ്റോവ് കളി നിയന്ത്രിക്കുമെന്ന് കോച്ച്‌ റെനെ മുളന്‍സ്റ്റീല്‍. ബ്ലാസ്റ്റേഴ്സും ഗോവയുമായുള്ള ആദ്യ എവേ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ബെര്‍ബെറ്റോവിന്‍റെ സ്ഥാനത്തെ പറ്റി റെനെ പ്രതികരിച്ചത്.
‘ബെര്‍ബെറ്റോവ് ബ്ലാസ്റ്റേഴ്സിലെ മികച്ച കളിക്കാരനാണ്, അത് കൊണ്ട് തന്നെ കൂടുതല്‍ സമയം പന്ത് ബെര്‍ബെറ്റോവിന്റെ കയ്യില്‍ ലഭിക്കണം. അത് കൊണ്ടാണ് ബെര്‍ബെറ്റോവിന്റെ സ്ഥാനം മിഡ്ഫീല്‍ഡിലേക്ക് മാറ്റിയത്. ടീമില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താനും സാധ്യത ഉണ്ട്’ റെനെ പറഞ്ഞു.
വെസ് ബ്രൗണിന്റെ പരിക്കിനെ പറ്റി ചോദിച്ചപ്പോള്‍ താരം പരിക്കില്‍ നിന്ന് മോചിതനായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ പുരോഗതിയില്‍ വളരെ സന്തോഷവാനാണെന്നും റെനെ പറഞ്ഞു. ബ്രൗണ്‍ ടീമിനൊപ്പം ഗോവയില്‍ എത്തിയിട്ടുണ്ട് പക്ഷെ വളരെ സൂക്ഷിച്ചു മാത്രമേ താരത്തെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തു എന്നും റെനെ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.