ഖത്തറില്‍ വിമാനത്തില്‍ അഗ്നിബാധ : വന്‍ അപകടം ഒഴിവായി

0

ദോഹ ; ഖത്തറില്‍ വിമാനത്തില്‍ അഗ്നിബാധ. ഇന്നലെ രാവിലെ ഹമദ് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഖത്തര്‍ എയര്‍വേയ്സ് എയര്‍ബസ് എ321 വിമാനത്തിനാണു തീ പിടിച്ചത്. ഉടന്‍ രക്ഷാസംഘം എത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.വിമാനത്തിനു ചെറിയ കേടുപാടു പറ്റിയതല്ലാതെ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അപകടം ഹമദ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും തീപിടിത്തത്തിനുള്ള കാരണത്തെ കുറിച്ച്‌ അന്വേഷണംആരംഭിച്ചിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

Leave A Reply

Your email address will not be published.