തീവ്രവാദ ആക്രമണം ; അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പാകിസ്​താനിലേക്ക്​ വേണ്ടെന്ന് യു.എസ്​ പൗരന്‍മാര്‍ക്ക്​ മുന്നറിയിപ്പ്​

0

വാഷിങ്ടണ്‍: പാകിസ്​താനിലേക്ക്​ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്ന്​ യു.എസ് പൗരന്‍മാര്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കി​. സ്വദേശികളും വിദേശികളുമായ തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാകിസ്​താനിലേക്ക്​ യാത്ര വേണ്ടെന്നാണ്​ യു.എസ്​ ഭരണകൂടം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്​. പാകിസ്​താനില്‍ തീ​വ്രവാദ- വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ്​ യു.എസി​​െന്‍റ മുന്നറിയിപ്പ്​.
സര്‍ക്കാര്‍ ഉദ്യോഗസ്​ഥരെയും സന്നദ്ധ സംഘടന പ്രതിനിധികളെയും ക്രമസമാധാനപാലകരെയും തെരഞ്ഞെുപിടിച്ച്‌​ ആക്രമണം നടത്തുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തീവ്രവാദികള്‍ നേരത്തെയും യു.എസ്​ നയതന്ത്ര പ്രതിനിധിക​െളയും സംവിധാനങ്ങ​െളയും ലക്ഷ്യമിട്ടിരുന്നു. ഇനിയും അത്​ തുടരാന്‍ സാധ്യതയുമുണ്ട്​. മോചനദ്രവ്യം ആവശ്യപ്പെട്ട്​ തട്ടി​െക്കാണ്ടുപോകുന്നതിനും ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave A Reply

Your email address will not be published.