നസ്രിയ തനിക്ക് കുഞ്ഞനുജത്തിയാണെന്ന് പൃഥ്വിരാജ്

0

നസ്രിയ തനിക്ക് കുഞ്ഞനുജത്തിയാണെന്ന് പൃഥ്വിരാജ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പൃഥ്വിയ്ക്കൊപ്പം നസ്രിയ അഭിനയിക്കുന്നത്. നസ്രിയയെ പരിചയപ്പെട്ടതുമുതല്‍ ഇത്പോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ എന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
പാര്‍വതിയും പൃഥ്വിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം നസ്രിയയും പാര്‍വതിയും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രമാണ് മൈസ്റ്റോറി. വളരെ പ്രത്യേകതയുള്ള സിനിമയാണ് മൈസ്റ്റോറിയെന്ന് പൃഥ്വി പറയുന്നു.
‘എനിക്ക് ഒരുപാട് മനസ്സിലാക്കാന്‍ കഴിയുന്ന സംവിധായികയാണ് അഞ്ജലി മേനോന്‍. അവര്‍ക്ക് എന്നേയും. പാര്‍വതി എന്‍റെ നല്ലൊരു സുഹൃത്ത് കൂടിയാണ്. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചു’ – പൃഥ്വി പറയുന്നു.

Leave A Reply

Your email address will not be published.