കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു : ഔദ്യോഗികപ്രഖ്യാപനം 16ന്

0

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും. രാഹുല്‍ ഗാന്ധിയ്ക്കായി നല്‍കിയ പത്രികകള്‍ എല്ലാം അംഗീകരിച്ച കാര്യം പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കും.
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്ത വിവരം ഈ മാസം 16ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്.
16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യും.
19 വര്‍ഷത്തിന് ശേഷമുള്ള അധ്യക്ഷ സ്ഥാന മാറ്റം അഘോഷമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്വാതന്ത്രം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണ് രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതോടെ തലമുറമാറ്റത്തിനാണ് പാര്‍ട്ടിയില്‍ വഴിതെളിയുന്നത്.

Leave A Reply

Your email address will not be published.