തീവ്രാനുരാഗത്തിന്റെ കഥ പറയുന്ന ‘ഈട’യുടെ ട്രെയിലര്‍ വൈറലാകുന്നു
ഷെയ്ന് നിഗം മുഖ്യകഥാപാത്രമാകുന്ന ഈടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നിമിഷ സജയന് ആണ് നായിക. സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന് ആചാരി തുടങ്ങിയവര്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉത്തരമലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥ അവതരിപ്പിക്കുന്ന ‘ഈട’യുടെ രചനയും സംവിധാനവും ബി. അജിത്കുമാറാണ്.എല്‍ ജെ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.