വേള്‍ഡ് ഹോക്കി ലീഗ് : ജര്‍മ്മനിയെ തോല്‍പ്പിച്ച് ഇന്ത്യ വെങ്കലം നിലനിര്‍ത്തി

0

ഭുവനേശ്വര്‍: വേള്‍ഡ് ഹോക്കി ലീഗില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ച് ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.
ഇരുപതാം മിനിറ്റില്‍ സുനിലിലൂടെ ഇന്ത്യ ലീഡ് നേടി. ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ആകാശ് ദീപ് സിംഗ് അടിച്ച ഷോട്ട് ജര്‍മ്മന്‍ ഗോളി സമര്‍ത്ഥമായി തടഞ്ഞെങ്കിലും ഈ പന്ത് ചെന്നത് സുനിലിന് അരികിലായിരുന്നു. ലക്ഷ്യം തെറ്റാതെ പന്ത് സുനില്‍ വലയിലെത്തിച്ചു.
എന്നാല്‍ 36-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ജര്‍മ്മനി ഗോള്‍ തിരിച്ചടിച്ചു. മാര്‍ക്ക് അപ്പേലായിരുന്നു ഗോള്‍സ്‌കോറര്‍. എന്നാല്‍ 54-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹര്‍മന്‍പ്രീത് സിങ്ങ് ഇന്ത്യയുടെ വിജയഗോള്‍ നേടി.

Leave A Reply

Your email address will not be published.