എഫ്‌ആ‍ര്‍ഡിഐ ബില്‍: ആശങ്ക വേണ്ടെ നിക്ഷേപകര്‍ക്ക് പൂ‍ര്‍ണ സംരക്ഷണം

0

ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് (എഫ്‌ആര്‍ഡിഐ) ബില്ലിനെക്കുറിച്ച്‌ ആശങ്ക വേണ്ടെന്നും ബാങ്ക് പൊളിഞ്ഞാലും നിക്ഷേപകരുടെ പണം പൂ‍ര്‍ണമായും സുരക്ഷിതമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.
ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന എഫ്‌ആര്‍ഡിഐ ബില്ലിനെക്കുറിച്ച്‌ ഉയര്‍ന്ന ആശങ്കകള്‍ക്ക് കേന്ദ്രം വിശദീകരണം നല്‍കുന്നത്. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എന്തായാലും സര്‍ക്കാര്‍ അവ പരിഗണിക്കുമെന്നും. എന്നാല്‍ ബില്ലിനെക്കുറിച്ച്‌ ഇപ്പോള്‍ പ്രചരിക്കുന്നത് കിംവദന്തികള്‍ മാത്രമാണെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രത്യേക സംവിധാനം രൂപീകരിക്കുന്നതാണ് പുതിയ ബില്ലിലെ മുഖ്യ ശുപാര്‍ശ.
ബില്ലിന്റെ വ്യവസ്ഥകള്‍ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ര്‍ത്തു.
ബാങ്കുകള്‍ തകര്‍ന്നാല്‍ നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിഐസിജിസി (ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റിക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍) തിരിച്ചു നല്‍കുമെന്ന് ഉറപ്പുണ്ട്. ബില്‍ പാസാക്കുന്നതോടെ ഡിഐസിജിസി ഇല്ലാതാകുമെന്നതാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്.

Leave A Reply

Your email address will not be published.