ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി

0

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഗുജറാത്തിലെ മേല്‍കൈ നഷ്ടപ്പെട്ടു. ഡിസംബര്‍ ഒന്‍പതിന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്കും ബിജെപിക്കും അധികാരം കിട്ടിയപ്പോള്‍ വേറെ സ്വരമാണ്. അവരിപ്പോള്‍ അഴിമതിയെക്കുറിച്ച്‌ സംസാരിക്കാന്‍ പോലും താത്പര്യപ്പെടുന്നില്ല. മുന്‍പ് അഴിമതി എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. എന്നാല്‍ റാഫേല്‍ വിമാന ഇടപാടിനെക്കുറിച്ച്‌ അമിത് ഷായും മകന്‍ ജയ് ഷായുടെ അഴിമതിയെക്കുറിച്ചോ അദ്ദേഹത്തിന് മിണ്ടാട്ടമില്ല. അടുപ്പക്കാര്‍ക്കെതിരേ അഴിമതിയാരോപണം ഉയര്‍ന്നതോടെ അദ്ദേഹം മൗനിയായിപ്പോയെന്നും രാഹുല്‍ പരിഹസിച്ചു.

ഗുജറാത്തില്‍ തുടര്‍ച്ചയായ ബിജെപി ഭരണത്തില്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് നേട്ടങ്ങളുണ്ടായത്. അത്തരം ഭരണമാണ് ബിജെപി നടത്തുന്നതെന്നും വികസനം ഒരു വിഭാഗത്തിന് മാത്രമായി ബിജെപി മാറ്റിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.