വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പര: മാര്‍ട്ടിന്‍ ഗുപ്ടിലിനു പകരം ജോര്‍ജ്ജ് വര്‍ക്കര്‍

0

പരിക്കേറ്റ മാര്‍ട്ടിന്‍ ഗുപ്ടിലിനു പകരം ജോര്‍ജ്ജ് വര്‍ക്കര്‍ ന്യൂസിലാണ്ടിനായി വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയില്‍ ഓപ്പണ്‍ ചെയ്യും. ഇന്ത്യന്‍ പര്യടനത്തില്‍ മോശം ഫോം തുടര്‍ന്ന ഗുപ്ടില്‍ പൂര്‍ണ്ണാരോഗ്യവാനായിട്ടില്ല. ഗുപ്ടില്‍ മാച്ച്‌ ഫിറ്റല്ലാത്തതിനാലാണ് ജോര്‍ജ്ജ് വര്‍ക്കറിനു ഏകദിനത്തില്‍ ഓപ്പണിംഗിനു അവസരം നല്‍കുന്നതെന്നാണ് ന്യൂസിലാണ്ട് സെലക്ടര്‍ ഗവിന്‍ ലാര്‍സന്‍ അഭിപ്രായപ്പെട്ടത്. ആദ്യ ഏകദിനത്തില്‍ നിന്ന് മിച്ചല്‍ സാന്റനറും പരിക്ക് മൂലം വിട്ടു നില്‍ക്കും. ഇന്ത്യന്‍ പരമ്ബര പരിക്കിനാല്‍ നഷ്ടമായ ടോഡ് ആസ്ടലേ സാന്റര്‍ക്ക് പകരം ടീമിലെത്തിയിട്ടുണ്ട്.
കെയിന്‍ വില്യംസണ്‍, ടിം സൗത്തി എന്നിവരും പരമ്ബരയിലെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയില്ല. ആദ്യ മത്സരത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും ടീമിന്റെ ഭാഗമാവില്ല. വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. ടി20 പരമ്ബരയിലെ ആദ്യ മത്സരത്തിലും കെയിന്‍ വില്യംസണ്‍ കളിക്കുകയില്ല. താരം കളിക്കാത്തതിനാല്‍ ടോം ലാഥമാവും ടീമിനെ നയിക്കുക.
ഡിസംബര്‍ 20നാണ് ആദ്യ ഏകദിനം അരങ്ങേറുന്നത്.
ഏകദിന സ്ക്വാഡ്: കെയിന്‍ വില്യംസണ്‍(ആദ്യ ഏകദിനം മാത്രം), ടോഡ് ആസ്ട്‍ലേ, ട്രെന്റ് ബൗള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, ആഡം മില്‍നേ, കോളിന്‍ മുണ്‍റോ, ഹെന്‍റി നിക്കോളസ്, ടിം സൗത്തി(ആദ്യ ഏകദിനം ), റോസ് ടെയിലര്‍, ജോര്‍ജ്ജ് വര്‍ക്കര്‍

Leave A Reply

Your email address will not be published.