നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗികാരോപണവുമായി താരം സല്‍മ ഹയെക്ക്

0

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക പീഡന ആരോപണവുമായി മറ്റൊരു നായിക കൂടി രംഗത്ത്. മെക്സിക്കന്‍ വംശജയായ ഹോളിവുഡ് താരം സല്‍മ ഹയെക്കാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വെയ്ന്‍സ്റ്റീന്‍ നിര്‍മിച്ച ഹിറ്റ് ചിത്രം ഫ്രിദയിലെ നായികയായിരുന്നു സല്‍മ.
വെയ്ന്‍സ്റ്റീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ സല്‍മ ആരോപിച്ചു. ചെകുത്താന്‍ എന്നാണ് സല്‍മ വെയ്ന്‍സ്റ്റീനെ വിശേഷിപ്പിച്ചത്. തിരുമ്മിനും കുളിക്കും സെക്സിനും വിസമ്മതിച്ചതാണ് വെയ്ന്‍സ്റ്റീന് തന്നോട് വിദ്വേഷമുണ്ടാവാന്‍ കാരണമെന്ന് സല്‍മ ആരോപിച്ചു. ഇല്ല എന്ന വാക്കിനെയാണ് വെയ്ന്‍സ്റ്റീന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്നും സല്‍മ പറഞ്ഞു.
മറ്റ് സ്ത്രീകള്‍ തങ്ങളുടെ അനുഭവം പങ്കിട്ടതാണ് തനിക്കും ഇക്കാര്യങ്ങളൊക്കെ തുറന്നു പറയാന്‍ പ്രചോദനമായതെന്നും സല്‍മ പറഞ്ഞു.
2002ല്‍ മെക്സിക്കന്‍ ചിത്രകാരി ഫ്രിദ കാലോയുടെ കഥ പറഞ്ഞ ഫ്രിദ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോഴായിരുന്നു വെയ്ന്‍സ്റ്റീന്റെ അതിക്രമമെന്ന് സല്‍മ പറഞ്ഞു. വെയ്ന്‍സ്റ്റീനും അയാളുടെ മിരാമാക്സ് എന്ന കമ്ബനിക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, അധികം വൈകാതെ തന്നെ വെയ്ന്‍സ്റ്റീന്റെ മട്ടുമാറി. പലതരം ലൈംഗികാവശ്യങ്ങളും ഉന്നയിച്ചുതുടങ്ങി. ഇതിന് വഴങ്ങാതായതോടെ അയാളുടെ തനിനിറം പുറത്തുവന്നു. ഭീഷണിയും പകപോക്കലുമായി. ആഷ്ലി ജൂഡ് എന്ന നടിയുമായി പൂര്‍ണ നഗ്നയായി ഒരു സെക്സ് സീനില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു. ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഫ്രിദയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുമെന്നുമൊക്കെയായിരുന്നു ഭീഷണി. നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ സീന്‍ ചെയ്യേണ്ടിവന്നത്. അതോടെ ആകെ തകര്‍ന്നുപോയി. കരച്ചില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീക്കൊപ്പം നഗ്നയായി നില്‍ക്കേണ്ടിവന്നതിലല്ല, അത് ഹാര്‍വി വെയ്ന്‍സ്റ്റീനുവേണ്ടിയാണെന്ന് എന്നറിയുന്നത് കൊണ്ടായിരുന്നു ഞാന്‍ തകര്‍ന്നുപോയത്-സല്‍മ ലേഖനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.