സംസ്ഥാനത്ത് ക്രിസ്തുമസ് വിപണി സജീവമാകുന്നു

0

കൊല്ലം: ഏവര്‍ക്കും വിസ്മയമൊരുക്കി സംസ്ഥാനത്ത് ക്രിസ്തുമസ് വിപണി സജീവമാകുന്നു. വിവിധ വര്‍ണത്തിലും വ്യത്യസ്ത രൂപത്തിലുമുള്ള നക്ഷത്രങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. അലങ്കാരം കൂടുന്നതനുസരിച്ച്‌ നക്ഷത്രങ്ങളുടെ വിലയിലും മാറ്റമുണ്ടാകും. പുതിയ ഡിസൈനുകളിലുള്ള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും.
വിവിധ വലുപ്പങ്ങളിലും വര്‍ണങ്ങളിലുമുള്ള നക്ഷത്രങ്ങളാണ് ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനത്തെ പ്രധാന നക്ഷത്ര നിര്‍മാണ കേന്ദ്രമാണ് കൊല്ലത്തെ സെന്റ്തോമസ് സ്റ്റാര്‍സ്. ഒരുകൂട്ടം സ്ത്രീകളുടെ പ്രയത്നത്താല്‍ നാല് ലക്ഷത്തോളം നക്ഷത്രങ്ങളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തിനകത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തേക്കും ഈ നക്ഷത്രങ്ങള്‍ പ്രഭ ചൊരിയാന്‍ എത്തും.
ക്രിസ്തുമസ് ട്രീകളും പുല്‍ക്കൂടുകളുമൊക്കെ ഇവിടെ തയ്യാറാക്കുന്നുണ്ടെങ്കിലും പ്രധാന നിര്‍മാണം നക്ഷത്രമാണ്. കുറഞ്ഞ വിലയാണ് നക്ഷത്രങ്ങള്‍ക്ക് ഇവിടെ ഈടാക്കുന്നത്. മാസങ്ങള്‍ നീണ്ട തൊഴിലാളികളുടെ കഠിനാധ്വാനം തന്നെയാണ് ക്രിസ്തുമസ് നക്ഷത്രങ്ങളുടെ ഈ പുതിയ ഡിസൈനുകള്‍. ഇവര്‍ തന്നെയാണ് ഓരോ സീസണിലും നക്ഷത്രങ്ങള്‍ക്ക് പേര് നല്‍കുന്നതും.

Leave A Reply

Your email address will not be published.