സ്ട്രാസ്ബൗര്‍ഗിനെ തോല്‍പ്പിച്ച്‌ പി.എസ്.ജി ക്വാര്‍ട്ടറില്‍

0

സ്ട്രാസ്ബൗര്‍ഗിനെ 4-2ന് തോല്‍പ്പിച്ച്‌ പി.എസ്.ജി ഫ്രഞ്ച് ലീഗ് കപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പി.എസ്.ജിയുടെ എതിരാളികള്‍ അമെയ്ന്‍സ് ആണ്. ലീഗ് 1ല്‍ അപരാജിത കുതിപ്പ് നടത്തിയിരുന്ന പി.എസ്.ജിയെ സ്ട്രാസ്ബൗര്‍ഗ് നേരത്തെ തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള മധുര പ്രതികാരം കൂടിയായി പി.എസ്.ജിയുടെ വിജയം.
മത്സരം തുടങ്ങി 25 മിനിറ്റ് ആവുമ്ബോഴേക്കും പി.എസ്.ജി 2-0 ലീഡ് നേടിയിരുന്നു. പി.എസ്.ജിയുടെ ആദ്യ ഗോള്‍ യോഹാന്‍ സാല്‍മിറിന്റെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു. തുടര്‍ന്നാണ് ഡിമരിയ യിലൂടെ പി.എസ്.ജി ലീഡ് ഉയര്‍ത്തിയത്. തുടര്‍ന്ന് ജെറെമി ഗ്രിംമിലൂടെ സ്ട്രാസ്ബൗര്‍ഗ് ഒരു ഗോള്‍ മടക്കിയെങ്കിലും ഡാനി ആല്‍വേസിലൂടെയും ഡ്രാക്സ്ലറിലൂടെയും ഗോളുകള്‍ നേടി പി.എസ്.ജി മത്സരത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്ട്രാസ്ബൗര്‍ഗ് ജെറെമി ബ്ലായാക്കിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും വിജയം നേടാന്‍ അത് മതിയാവുമായിരുന്നില്ല. ലീഗ് കപ്പില്‍ അവസാനം നാല് വട്ടവും പി.എസ്.ജി തന്നെയായിരുന്നു ചാമ്ബ്യന്മാര്‍.

Leave A Reply

Your email address will not be published.