രാഷ്ട്രീയ പ്രവേശന സൂചന നല്കി രജനി വീണ്ടും ആരാധകര്‍ക്കരികിലേക്ക്
ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനങ്ങള്‍ക്ക് അഭ്യൂഹങ്ങള്‍ നല്കി സൂപ്പര്‍ താരം രജനികാന്ത് വീണ്ടും ആരാധകരെ കാണാനൊരുങ്ങുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരിക്കും രജനികാന്ത് ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് കൂടിക്കാഴ്ച.
ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന രജനി നല്‍കിയിരുന്നു. ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും അത് തടയാന്‍ സാധിക്കില്ലെന്നുമാണ് രജനി വ്യക്തമാക്കിയത്. യുദ്ധം വരുമ്ബോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഘമം അവസാനിപ്പിച്ചത്.