U-17 ദേശീയ സ്കൂള്‍ ഫുട്ബോള്‍ : കേരളം സെമിയില്‍
ജമ്മു: കാശ്മീരില്‍ നടക്കുന്ന അണ്ടര്‍ 17 ദേശീയ സ്കൂള്‍ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന്റെ കുട്ടികള്‍ സെമിയില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കടന്നത്. സെമിയില്‍ കേരളം മണിപ്പൂരിനെ ആണ് നേരിടുക.
രണ്ടാം സെമിയില്‍ ഹരിയാനയും ആസാമുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഉത്തരാഖണ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മണിപ്പൂര്‍ സ്കൂള്‍ ഫുട്ബോളിന്റെ സെമിയിലേക്ക് കടന്നത്.