അമിതവണ്ണം കുറയ്ക്കാന്‍ എളുപ്പ വഴി
ശരീരഭാരം കുറക്കാന്‍ ദൃഢനിശ്ചയവും ക്ഷമയും വേണം. ഇൗ ആഗ്രഹ പൂര്‍ത്തീകരണത്തിന് എന്ത് ചെയ്യണമെന്ന അറിവും പ്രധാനമാണ്. ശരിയായ ജ്യൂസുകള്‍ നിങ്ങളെ ഇതിന് സഹായിക്കും. ഖരരൂപത്തിലുള്ള ഭക്ഷണങ്ങളുടെ സ്ഥാനത്ത് ജ്യൂസുകള്‍ പരീക്ഷിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ എല്ലാവിധ ഖരഭക്ഷണവും നിര്‍ത്തി ജ്യൂസ് കഴിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കാനും ശരീരത്തെ ദുര്‍ബലപ്പെടുത്താനുമേ സഹായിക്കുകയുള്ളൂ.
പൂര്‍ണമായും ദ്രവഭക്ഷണത്തിലേക്ക് മാറുന്നതിന് പകരം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഏതാനും ജ്യൂസുകള്‍ ഉള്‍പ്പെടുത്താം. ഫ്രഷ് ജ്യൂസ് കഴിക്കുന്നത് വിറ്റാമിനുകളും ധാതുക്കളും ആന്റി ഒാക്സിഡന്റ് ഘടകങ്ങളും ഫൈബറും ശരീരത്തില്‍ നേരിട്ട് എത്താനുള്ള എളുപ്പവഴിയാണ്. ഇത് നിങ്ങളുടെ പോഷണപ്രക്രിയയെ ഉണര്‍ത്തുകയും കൂടുതല്‍ കലോറി ഉൗര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒരേ സമയം ശരീരത്തിന് ഗുണകരവും എന്നാല്‍ നിങ്ങളുടെ ശരീര ഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്ന അഞ്ച് തരം ജ്യൂസുകള്‍ ഇവയാണ്:
കാരറ്റ് ജ്യൂസ്
കലോറിയുടെ അളവില്‍ കുറവും ഫൈബര്‍ കൂടുതലുമുള്ള കാരറ്റ് ഭാരം കുറക്കാന്‍ സഹായിക്കും. ഉച്ചഭക്ഷണം വരെ പിടിച്ചുനില്ക്കാന് ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് നിങ്ങളെ സഹായിക്കും. കാരറ്റ് ജ്യൂസ് പിത്തരസം ഉല്‍പ്പാദനത്തിന് സഹായിക്കുകയും അതുവഴി മതി കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. കാരറ്റ് ജ്യൂസിന്റെ സ്വാദ് വര്‍ധിപ്പിക്കാന്‍ ഇതില്‍ ആപ്പിള്‍, ഒാറഞ്ച്, ഇഞ്ചി ഇവയില്‍ ഏതെങ്കിലും ഒന്ന് കുറഞ്ഞ അളവില്‍ ചേര്‍ക്കാം.
ഓറഞ്ച് ജ്യൂസ്
പതഞ്ഞുപൊങ്ങുന്ന കൃത്രിമ പാനീയങ്ങളുടെ സ്ഥാനത്ത് എന്തുകൊണ്ടും പകരംവെക്കാവുന്ന കുറഞ്ഞ കലോറിയുള്ള ജ്യൂസാണ് ഒാറഞ്ചിന്റേത്. നെഗറ്റീവ് കലോറി ജ്യൂസ് ആയാണ് ഒാറഞ്ച് ജ്യൂസ് പരിഗണിക്കപ്പെടുന്നത്.
ബീറ്റ്റൂട്
കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്തതാണ് പോഷക ഗുണമുള്ള ബീറ്റ്റൂട് ജ്യൂസ്. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും ഇത് സഹായിക്കും. ഏതാനും തുള്ളി ചെറുനാരങ്ങാ നീരോ അല്‍പ്പം ഉപ്പോ വറുത്ത ജീരകത്തിന്റെ പൊടിയോ ബീറ്റ്റൂട് ജ്യൂസില്‍ ചേര്‍ക്കുന്നത് കൂടുതല്‍ രുചികരമാക്കും.
തണ്ണിമത്തന്
ഭാരം കുറക്കാനുള്ള ശ്രമത്തിനിടയില്‍ ശരീരത്തില്‍ ജലാംശം വേണ്ടത്ര അളവില്‍ നിലനിര്‍ത്തല്‍ പ്രധാനമാണ്. തണ്ണിമത്തന് ജ്യൂസ് ജലാംശം നിലനിര്‍ത്താനും അമിനോ ആസിഡിന്റെ സാന്നിധ്യം കാരണം ഉയര്‍ന്ന കലോറി ഉൗര്‍ജോല്‍പ്പാദനത്തിനും സഹായിക്കുന്നു. നൂറ് മില്ലി ലിറ്റര്‍ തണ്ണിമത്തന് ജ്യൂസില്‍ ഏകദേശം 100 കലോറി അടങ്ങിയിരിക്കും.
നെല്ലിക്ക ജ്യൂസ്
ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവര്‍ത്തിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. വേഗത്തിലുള്ള പോഷണം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു തുള്ളി തേന്‍ സഹിതം രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ശരീരഭാരം കുറക്കാനുള്ള ശ്രമത്തെ ഫലപ്രദമാക്കും.