ഐ എസ് എല്‍ : ഇയാന്‍ ഹ്യൂമിന് ഹാഫ് സെഞ്ച്വറി
കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം ഇന്നലെ ഇറങ്ങിയതോടെ ഐ എസ് എല്ലില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ആരും ഐ എസ് എല്ലില്‍ ഇതുവരെ 50ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ ഇല്ലാതിരുന്ന ഹ്യൂം ഇന്നലെ അവസാന നിമിഷം സബ്ബായാണ് കളത്തില്‍ ഇറങ്ങിയത്.ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ ആയ ഹ്യൂം രണ്ടു തവണ ഐ എസ് എല്‍ ഫൈനലില്‍ എത്തുകയും ഒരിക്കല്‍ കിരീടം നേടുകയും ചെയ്തിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിലും എടികെ കൊല്‍ക്കത്തയിലും ആണ് ഹ്യൂം ഇതുവരെ ഐ എസ് എല്ലില്‍ കളിച്ചത്. എടികെ കൊല്‍ക്കത്തയ്ക്കായി 30 മത്സരങ്ങള്‍ കളിച്ച ഹ്യൂം രണ്ട് സീസണില്‍ നിന്നായി എടികെ ജേഴ്സിയില്‍ 18 ഗോളുകളും നേടിയിട്ടുണ്ട്. കേരളത്തിനായി രണ്ടു സീസണുകളിലായി ഇപ്പോള്‍ 20 മത്സരങ്ങളാണ് കളിച്ചത്.