കോണ്‍ഗ്രസില്‍ പുത്തന്‍ ചരിത്രം കുറിച്ച് രാഹുല്‍ ഗാന്ധി ചുമതലയേറ്റു

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് വഴിവച്ചു കൊണ്ട് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. അമ്മയും നിലവിലെ പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ ഔദ്യോഗികമായി പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കേരളത്തിലേയും വിവിധ സംസ്ഥാനങ്ങളിലേയും മുതിര്‍ന്ന നേതാക്കളും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാഹുലിന്‍റെ സ്ഥാനാരോഹണം പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. രാവിലെ തന്നെ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്പില്‍ പ്രവര്‍ത്തകര്‍ പാട്ടും വാദ്യമേളങ്ങളുമായി ആനന്ദനൃത്തം ചവിട്ടി.

Leave A Reply

Your email address will not be published.