ഗുജറാത്ത് തെരഞ്ഞെടുപ്പ് : 6 ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ കമ്മീഷന്‍ ഉത്തരവ്

0

ഗാന്ധിനഗര്‍: ഗുജറാത്ത് രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആറ് പോളിങ് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. വെള്ളിയാഴ്ച രാത്രി വൈകിയാണ് കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.റീ പോളിങ്ങിന് പുറമെ പത്ത് ബൂത്തുകളില്‍ വി.വി പാറ്റ് (വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രത്തിലെ സ്ലിപ്പുകള്‍കൂടി എണ്ണും. പ്രിസൈഡിങ് ഓഫീസര്‍മാര്‍ മോക് പോള്‍ വിവരങ്ങള്‍ വോട്ടിങ് യന്ത്രങ്ങളില്‍നിന്ന് നീക്കം ചെയ്യാതിരുന്ന സാഹചര്യത്തിലാണിത്.

Leave A Reply

Your email address will not be published.