അഴകോലും പാദങ്ങള്‍ക്ക് ചില നുറുക്കു വിദ്യകള്‍

0

അഴകുള്ള പാദങ്ങളാണ് ഏവരുടെയും സ്വപനം. ഇനി വിഷമിക്കേണ്ട നിങ്ങള്‍ക്കും നേടാം സുന്ദരമായ കാല്‍ പാദങ്ങള്‍. പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തില്‍ അഴകുള്ളവരാക്കുന്നു. എന്നാല്‍ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്​പായിലേക്കും മറ്റും ഓടുന്നവരാണ്​. എന്നാല്‍ ഇവ സ്വന്തം വീട്ടില്‍ ലളിതമായി ചെയ്യാവുന്നതാണ്​.

1. മുട്ടയും ചെറുനാരങ്ങയും
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്‌​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിള്‍ സ്​പൂര്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക്​ ഒരു സ്​പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്ബായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയില്‍ ഇത്​ മുന്ന്​ തവണ ആവര്‍ത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.

2. ഏത്തപ്പഴവും വെണ്ണപ്പഴവും
മൂത്തുപഴുത്ത ഒന്നുവീതം ഏത്തപ്പഴവും വെണ്ണപ്പഴവുമാണ്​ ഇതിന്​ ആവശ്യം. മൂപ്പെത്താത്ത പഴം ഇതിനായി ഉപയോഗിക്കരുത്​. അവയിലെ ആസിഡ്​ സാന്നിധ്യം കാരണം വിപരീത ഫലമുണ്ടാക്കും. ഏത്തപ്പഴം ചെറുകഷ്​ണങ്ങളാക്കി മിശ്രിതമാക്കുക. ഇതിലേക്ക്​ വെണ്ണപ്പഴത്തിന്‍റെ പകുതി ചേര്‍ക്കുക. ഇവ രണ്ടും നന്നായി കൂട്ടിച്ചേര്‍ക്കുക. മുറുക്കം കുറക്കാന്‍ അല്‍പ്പം വെള്ളം ചേര്‍ക്കുക. മിശ്രിതം പതയുന്ന രൂപത്തിലാക്കുക. പത്ത്​ മിനിറ്റ്​ സൂക്ഷിച്ച ശേഷം കാലില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന്​ ശേഷം നന്നായി കഴുകി കളയുക. രാത്രിയില്‍ ഇത്​ രണ്ടാഴ്​ച തുടരുക.

3. വാസലീനും വെളിച്ചെണ്ണയും
പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വീതം വാസലീനും വെളിച്ചെണ്ണയും ചേര്‍ക്കുക. നന്നായി ​കൂട്ടിച്ചേര്‍ത്ത ശേഷം നന്നായി കുഴമ്ബ്​ രൂപത്തിലാക്കുക. ഉപയോഗിക്കുന്നതിന്​ മുമ്ബായി തണുത്ത സ്​ഥലത്ത്​ അടച്ചുസൂക്ഷിക്കുക. കാലില്‍ എല്ലാദിവസവും ഉപയോഗിക്കുക. രണ്ടാഴ്​ച ഇത്​ തുടരുക. കുളിക്കുന്നതിന്​ മുമ്ബും ഉറങ്ങാന്‍ പോകുന്നതിന്​ മുമ്ബും ഇവ ഉപയോഗിക്കാം.

4. തേന്‍
തേന്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന അണുനാശിനി കൂടിയാണ്. തേന്‍ രോഗശമന ഒൗഷധവും മികച്ച ചര്‍മത്തിനുള്ള ഉപാധിയുമാണ്​. ഒരു കപ്പ്​ തേന്‍ ഒരു ബക്കറ്റ്​ ഇളം ചൂട്​ വെള്ളത്തില്‍ ​ചേര്‍ക്കുക. നിങ്ങളുടെ കാലുകള്‍ അതില്‍ 20 മിനിറ്റ്​ മുക്കിവെക്കുക. സ്​പോഞ്ച്​ ഉപയോഗിച്ച്‌​ കാല്‍ ശുചിയാക്കുകയും ചെയ്യുക. ഉറങ്ങുന്നതിന്​ മുമ്ബ്​ എല്ലാ ദിവസവും ഇത്​ ആവര്‍ത്തിക്കുക. ചുരുങ്ങിയത്​ ആഴ്​ചയില്‍ രണ്ട്​ ദിവസമെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.

5. ഓട്​സ്​ പൊടിയും ഒലിവ്​ എണ്ണയും
ഓട്​സ്​ പൊടി പാദം മൃദുവാക്കാന്‍ ഉപയോഗിക്കാം. ഇവ ഉപയോഗിച്ച്‌​ കാലിന്‍റെ ​പ്രതലത്തിലെ വിടവുകള്‍ നികത്താം. ഒലിവ്​ ഓയില്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ കാലിനെ അഴകുള്ളതാക്കും. രണ്ട്​ ടേബിള്‍ സ്​പൂണ്‍ ഒാട്​സ്​ പൊടിയും ഒരു സ്​പൂണ്‍ ഒലിവ്​ ഒായിലും ചേര്‍ത്ത്​ മിശ്രിതമാക്കുക. ഒട്ടിപ്പിടിക്കുന്ന പരുവത്തില്‍ ആണെങ്കില്‍ ഏതാനും തുള്ളി ഒലിവ്​ ഓയില്‍ കൂടി ചേര്‍ക്കുക. പാദത്തില്‍ മുഴുവനായും ഇത്​ പുരട്ടുക. പരുക്കനായി തേച്ചുപിടിപ്പിക്കരുത്​. 20 മിനിറ്റിന്​ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഒരു മാസത്തിനിടെ ഇടക്കിടെ ആവര്‍ത്തിക്കുക.

Leave A Reply

Your email address will not be published.