ആഷസ് മൂന്നാം ടെസ്റ്റ് ; ഓസ്ട്രേലിയയ്ക്ക് വന്‍ വിജയഗാഥ
പെര്‍ത്ത്; ആഷസ് മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ഇന്നിങ്സിനും 41 റണ്‍സിനും വിജയിച്ചു. ആദ്യത്തെ മൂന്ന് ടെസ്റ്റും വിജയിച്ചതോടെ ഓസ്ട്രേലിയ പരമ്ബര നില നിര്‍ത്തി. പരമ്ബരയില്‍ ഇപ്പോള്‍ 3-0 ന് മുന്നിലാണ് ഓസ്ട്രേലിയ.
ഒന്നാം ഇന്നിങ്സില്‍ 259 റണ്‍സിന്റെ കുറവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് 106 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓള് ഔട്ടാവുകയായിരുന്നു.
ഡബിള്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റേയും 181 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും പിന്‍ബലത്തിലാണ് ഓസ്ട്രേലിയ 662 റണ്‍സ് നേടിയത്. ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് തുടര്‍ച്ചയായി നാലു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന താരവുമായി. 2001-2005 കാലഘട്ടത്തില്‍ അഞ്ചു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് നേട്ടം പിന്നിട്ട മാത്യു ഹെയ്ഡനു ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ താരമാണ് സ്മിത്ത്. 108-ാം ഇന്നിങ്സില്‍ 22ാം സെഞ്ചുറി കുറിച്ച സ്മിത്ത് ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ്.