പ്രി​യ​ങ്ക ചോ​പ്ര നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി തിരികെ എത്തുന്നു

0

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ നീണ്ട ര​ണ്ടു വ​ര്‍​ഷ​ത്തിനു ശേഷം ബോ​ളി​വു​ഡ് താരസുന്ദരിയായ പ്രി​യ​ങ്ക ചോ​പ്ര നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തു​ന്നു. ബോളുവുഡിലെ ഒരു സുപ്പര്‍ ഹിറ്റ് ഗാനത്തിനാണ് പ്രിയങ്ക ചുവടുവെക്കുന്നത്. എന്നാല്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രിയങ്കയെ പ്രേരിപ്പിച്ചതെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.അത് മറ്റൊന്നുമായിരുന്നില്ല, ഒ​രു മി​നി​റ്റ് നൃ​ത്ത​മാ​ടാ​ന്‍ ഒ​രു കോ​ടി രൂപ ല​ഭി​ക്കുമെന്നതാണ് അതിന്റെ പിന്നിലെ രഹസ്യം. അതായത് വെറും അ​ഞ്ചു മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള പെ​ര്‍​ഫോ​മ​ന്‍സിന് പ്രി​യ​ങ്കയ്ക്ക് ലഭിക്കുന്നത് അ​ഞ്ചു കോ​ടി രൂ​പയാണെന്നു ചുരുക്കം.
പ്രി​യ​ങ്ക​യു​ടെ നൃ​ത്ത​ത്തി​നു ധാ​രാ​ളം ആ​രാ​ധ​ക​ര്‍ ഉള്ളതിനാല്‍ തന്നെ അവര്‍ ഈ തു​ക പ​റ​ഞ്ഞ​പ്പോ​ള്‍ അ​തി​ല്‍ വി​ല​പേ​ശ​ല്‍ ന​ട​ത്താ​ന്‍ സം​ഘാ​ട​ക​ര്‍ മു​തി​ര്‍​ന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave A Reply

Your email address will not be published.