മുംബൈയില്‍ തീപിടുത്തം : 12 മരണം

0

മുംബൈ: മുംബൈയിലെ അന്തേരി ഈസ്റ്റ് മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഖൈറാണി റോഡിലെ ഭാനു ഫര്‍സാന്‍ ഷോപ്പില്‍ ആണ് പുലര്‍ച്ചെ 4.15 ഓടെ തീപിടുത്തമുണ്ടായത്. ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനു സമീപമാണിത്. കെട്ടിടത്തില്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഫര്‍ണീച്ചറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഷോപ്പിലെ ജീവനക്കാരാണ് ദുരന്തത്തില്‍ ഇരയായവര്‍.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലുണ്ടായിരുന്ന ആറോളം ജീവനക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആറോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സും നാല് ജംബോ ജലപീരങ്കികളും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.