സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് : ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസും നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനെതിരെ നല്കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.സോളാര്‍ തട്ടിപ്പ് അന്വേഷിച്ച കമ്മീഷന് പരിഗണനാ വിഷയത്തില്‍ സ്വമേധയാ മാറ്റം വരുത്തിയത് നിയമാനുസൃതമല്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിശോധിക്കും. സുപ്രിം കോടതിയിലെ പ്രശസ്ത അഭിഭാഷകനായ കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത്. സര്‍ക്കാറിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയും ഹാജരാകും.