കോടതിയലക്ഷ്യക്കുറ്റം: ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി

0

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കപെട്ട ജസ്റ്റിസ് കര്‍ണന്‍ ശിക്ഷ കഴിഞ്ഞു ജയില്‍ മോചിതനായി.
ആറുമാസത്തെ ശിക്ഷക്ക് ശേഷമാണ് ഇദ്ദേഹം പുറത്തെത്തുന്നത്. കോടതിയലക്ഷ്യക്കുറ്റത്തിനാണ് ജസ്റ്റിസ് ജയില്‍ ശിക്ഷ അനുഭവിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കര്‍ണന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഈ വിധിയിലൂടെ കര്‍ണന്‍ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.