റയാന്‍ സ്​കൂള്‍ കൊലപാതകം: ​പ്രതിയെ ജില്ലാ കോടതിയില്‍ വിചാരണ നടത്തും

0

ന്യൂഡല്‍ഹി: റയാന്‍ ഇന്‍റര്‍നാഷ്ണല്‍ സ്കൂളിലെ വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂറിന്‍റെ കൊലപാതകത്തില്‍ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയായ പൗരനായി കണക്കാക്കി ജില്ലാ കോടതിയില്‍ വിചാരണ ചെയ്യാന്‍​ തീരുമാനമായി. സി.ബി.ഐയുടേയും കൊല്ലപ്പെട്ട രണ്ടാംക്ലാസുകാരന്‍റെ മാതാപിതാക്കളുടെയും അപേക്ഷയില്‍ ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്‍റേതാണ് വിധി.കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ താക്കൂറി​നെ സെപ്തംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരീക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ച്‌ സ്കൂളിലെതന്നെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കേസില്‍ അറസ്​റ്റിലായ വിദ്യാര്‍ഥിനിയുടെ ജാമ്യാപേക്ഷ​ ഗുരുഗ്രാം കോടതി തള്ളി.
പരീക്ഷ മാറ്റിവയ്ക്കാനാണു പ്ലസ് വണ്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണു സി.ബി.ഐ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി ഒടുവില്‍ കുറ്റസമ്മതം നടത്തി.

Leave A Reply

Your email address will not be published.