മലയാള സിനിമാ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഏറെക്കാലമായി കാത്തിരുന്ന

0

മമ്മൂട്ടി ശക്തമായ കഥാപാത്രത്തില്‍ എത്തുന്ന ‘മാസ്റ്റര്‍പീസ്’ റിലീസായി.ഒരു ഇടവേളയ്ക്ക് ശേഷം കോളജ് അധ്യാപകനായി താരം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവാണ്. തിരക്കഥ നിര്‍വഹണം ഉദയ്കൃഷ്ണ.എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് മമൂട്ടി കഥാപാത്രത്തിന്‍റെ പേര്. എഡ്ഡി എന്ന് ഏവരും വിളിക്കും. ഇംഗ്ലീഷ് പ്രൊഫസറാണ്. അതുകൊണ്ട് ബുക്ക് മാത്രം കൈയിലെടുക്കുകയും എല്ലാവരെയും നന്നായി ഉപദേശിക്കുകയും നേര്‍വഴിക്കുനടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതൊരു അഡാറ് ഐറ്റമാണ്. തല്ലിന് തല്ല്, ചോരയ്ക്ക് ചോര എന്ന മട്ട്.ഈ വര്‍ഷം മമ്മൂട്ടിക്ക് മൂന്ന് റിലീസുകള്‍ നേരത്തേയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും മാസ്റ്റര്‍പീസിനോളം പ്രേക്ഷകര്‍ കാത്തിരുന്ന പ്രൊജക്ടുകളായിരുന്നില്ല. ഈ സിനിമയെപ്പറ്റി ആദ്യം പറയാനുള്ളത് ആ കാത്തിരിപ്പ് അര്‍ത്ഥവത്തായിരിക്കുന്നു എന്നാണ്. അതിഗംഭീരമായ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് മാസ്റ്റര്‍ പീസ്.

Leave A Reply

Your email address will not be published.