ഓഖി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

0

കണ്ണൂര്‍: ഓഖി ദുരന്തത്തില്‍ അകപ്പെട്ട് കാണാതായ ഒരു മത്സ്യബന്ധന തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ണൂരില്‍ നിന്ന് കണ്ടെത്തി. ഏഴിമലയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേപ്പൂരില്‍ നിന്നുള്ള തെരച്ചില്‍ സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Leave A Reply

Your email address will not be published.