രാജസ്ഥാനില്‍ ബസ് അപകടം : 25 പേര് മരിച്ചു
ജയ്പൂര്‍ : രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 25 പേര് മരണപ്പെടുകയും, 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .രാജസ്ഥാനിലെ സവായ് മധേപൂരിലാണ് അപകടം നടന്നത്.സവായ് മധേപൂരിലെ ദുബിയില്‍ വച്ചാണ് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് പതിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.