ഡല്‍ഹി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനം ഡിസംബര്‍ 25ന്

0

നോയിഡ : ഡല്‍ഹി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനം ഡിസംബര്‍ 25ന് നടത്തുമെന്ന് റിപ്പോര്‍ട്ട്‌. ഡല്‍ഹി മെട്രോയുടെ പുതിയതായി നിര്‍മ്മിച്ച മജന്ത ലൈന്‍ പാതയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന് ക്ഷണമില്ല.ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലാണ് ഉത്തര്‍പ്രദേശിനെയും ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന പാതയുടെ ഉദ്ഘാടനം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്നുണ്ട്. ഈ ചടങ്ങിലാണ് ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് ക്ഷണമില്ലാത്തത്.
നോയിഡയിലുള്ള മെട്രോ പാതയ്ക്ക് യുപി സര്‍ക്കാരും , ഡല്‍ഹിയിലേക്കുള്ളതിന് എഎപി സര്‍ക്കാരുമാണ് ഫണ്ട് നല്‍കിയത്.ഈ ചടങ്ങിനെ സംബന്ധിച്ചു അറിവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. അരവിന്ദ് കെജരീവാളിനെ ക്ഷണിക്കാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടത് നഗരവികസന മന്ത്രാലയവും യുപി സര്‍ക്കാരുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Leave A Reply

Your email address will not be published.