ക്രിസ്മസ് ദിവസം വിമാനം എന്ന സിനിമ നൂൺ & മാറ്റിനി ഷോകൾ സൗജന്യമായിരിക്കും.
ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രപരമായ തീരുമാനവുമായി നടൻ പൃഥ്വിരാജ് താൻ നായകനാകുന്ന വിമാനം എന്ന സിനിമ ഈ ക്രിസ്മസിന് കേരളത്തിൽ എല്ലാ തീയേറ്ററുകളിലും മോണിംഗ് ഷോയും നൂൺ ഷോയും സൗജന്യമായി കാണാൻ സാധിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.കൂടാതെ തുടർന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് & സെക്കന്റ് ഷോകളിൽ നിന്ന് നിർമാതാക്കൾക്ക് കിട്ടുന്ന വിഹിതം പൂർണമായും ( അത് എത്ര ചെറുതോ വലുതോ ആയാലും) ചിത്രം ഒരുക്കാൻ പ്രചോദനമായ തൊടുപുഴ സ്വദേശി സജി തോമസിന് ക്രിസ്മസ് സമ്മാനം ആയി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു. ഫെയ്സ്ബുക്ക് ലെെവിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്.
സംവിധായകൻ പ്രദീപ്, നിർമാതാവ് ലിസ്റ്റിൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ സജിക്ക് വേണ്ടി എന്ത് ചെയ്യുമെന്ന ചോദ്യം ഉയരുകയും, ലിസ്റ്റിൻ സജിയോട് സംസാരിക്കുകയുമായിരുന്നു.
സജിയോട് എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോൾ തന്റെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഈ സിനിമ കാണാൻ ഒരു അവസരം ഒരുക്കി കൊടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഞങ്ങൾക്ക് തോന്നിയ ഒരു എെഡിയ ആണിത്. ക്രിസ്മസിന് വിമാനം ഓടുന്ന കേരളത്തിലെ എല്ലാ തീയേറ്ററുകളിലും സൗജന്യമായിരിക്കും ഈ ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.