രണ്ടാം ദിനം: ഇംഗ്ലണ്ട് ശക്തമായ നിലയില്‍

0

ഉജ്വല സെഞ്ചുറിയുടെ പിന്‍ബലത്തില്‍ രണ്ടാം ദിവസം ഇംഗ്ലണ്ട് ശക്തമായ നിലയില്‍. രണ്ടാം ദിനം അവസാനിക്കുമ്ബോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുത്തിട്ടുണ്ട്. 104 റണ്‍സ് എടുത്ത് കുക്കും 49 ജോ റൂട്ടുമാണ് പുറത്താകാതെ നില്‍ക്കുന്നത്. 15 റണ്‍സ് എടുത്ത സ്റ്റോണ്‍മാനും 17 റണ്‍സ് എടുത്ത വിന്‍സുമാണ് പുറത്തായ ഇംഗ്ലണ്ട് ബാറ്റസ്മാന്‍മാര്‍.നേരത്തെ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രലിയയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ഓസ്ട്രലിയയുടെ അവസാന 7 വിക്കറ്റ് വെറും 67 റണ്‍സ് എടുക്കുന്നതിനിടെയാണ് നഷ്ടപെട്ടത്. നാല് വിക്കറ്റ് എടുത്ത ബ്രോഡും 3 വിക്കറ്റ് എടുത്ത ആന്‍ഡേഴ്സണും കൂടി ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗിസ് 327ല്‍ അവസാനിപ്പിച്ചു. 76 റണ്‍സ് എടുത്ത സ്മിത്തും 61 റണ്‍സ് എടുത്ത മാര്‍ഷും ഔട്ട് ആയതോടെ ഓസ്ട്രലിയ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. നേരത്തെ ഡേവിഡ് വാര്‍ണര്‍ ഓസ്ട്രലിയക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു.രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിംഗ് അവസാനിപ്പിക്കുമ്ബോള്‍ ഇംഗ്ലണ്ടിന് ഓസ്ട്രലിയയുടെ സ്കോര്‍ മറികടക്കാന്‍ 135 റണ്‍സ് കൂടി വേണം.

Leave A Reply

Your email address will not be published.