ആട് 2-ന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചു; 3000 അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ഫെയ്സ്ബുക്ക്

0

ആട് 2 തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കവെ ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവരുടെ അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു. മൂവായിരത്തോളം ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്.നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ അനുവാദമില്ലാതെ തിയേറ്ററുകളില്‍ നിന്ന് മൊബൈല്‍ക്യാമറകളില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടവരുടെ പേജുകളാണ് ഫെയ്സ്ബുക്ക് അധികൃതര്‍ ഡിലീറ്റ് ചെയ്തിരിക്കുന്നതെന്ന് വിജയ്ബാബു പറഞ്ഞു.ഡിലീറ്റ് ചെയ്യപ്പെട്ട പേജുകള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടി തങ്ങളെ വിളിച്ചതുകൊണ്ടോ മാപ്പ് പറഞ്ഞതുകൊണ്ടോ യാതൊരു കാര്യവുമില്ലെന്നും വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു. പേജ് തിരികെ ലഭിക്കണമെങ്കില്‍ ഫെയ്സ്ബുക്ക് അധികൃതരുടെ കാരുണ്യത്തിന് കാത്തു നില്‍ക്കുക മാത്രമേ വഴിയുള്ളു.
അനുവാദം കൂടാതെ നിയമവിരുദ്ധമായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും വിജയ്ബാബു പ്രതികരിച്ചു.

Leave A Reply

Your email address will not be published.