എവറസ്റ്റ് ഉയരനിര്ണ്ണയം : ഇന്ത്യയുടെ ആവശ്യം തള്ളി നേപ്പാള്‍
ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടിയുടെ ഉയരം ഒരുമിച്ച് നിര്‍ണയിക്കാനുള്ള ഇന്ത്യയുടെ ആവശ്യം നേപ്പാള്‍ തള്ളി. 2015ല്‍ തുടര്‍ച്ചയായുണ്ടായ ഭൂകമ്ബത്തെ തുടര്‍ന്നാണ് ഉയരം അളക്കാനുള്ള ആലോചന നേപ്പാള്‍ സജീവമാക്കിയത്. ഇതിനായി ഇന്ത്യയോടും ചൈനയോടും നിര്‍ണായക വിവരം നല്കി സഹായിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു.തുടന്ന് ഒന്നിച്ചു സര്‍വേ നടത്താമെന്ന് നേപ്പാളിനോട് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍, സ്വന്തം നിലക്ക് സര്‍വേ നടത്തുമെന്ന് നേപ്പാള്‍ വ്യക്തമാക്കി.ഇതിനു കാരണം ചൈനയാണന്നാണ് പറയുന്നത്. നേപ്പാള്‍ സ്വന്തം സര്‍വേയുമായി മുന്നോട്ടുപോകുമെന്ന് നേപ്പാള്‍ സര്‍വേ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഗണേഷ് ഭട്ട അറിയിച്ചു.സംയുക്തമായി അളക്കാനുള്ള ആവശ്യത്തോട് ഇതുവരെ പ്രതികരിക്കാത്ത നേപ്പാള്‍ അധികൃതര്‍ ഇപ്പോള്‍ പറയുന്നത് ഇന്ത്യയുടെയും ചൈനയുടെയും പങ്കാളിത്തം വേണ്ടെന്നും സ്വന്തം നിലക്ക് മുന്നോട്ടുപോകുമെന്നാണെന്നും സര്‍വെയര്‍ ജനറല്‍ മേജര്‍ ജനറല്‍ ഗിരീഷ് കുമാര്‍ പറഞ്ഞു.