ഐ ലീഗ്: ഗോകുലത്തിന് വീണ്ടും തോല്‍വി

0

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലത്തിന് വീണ്ടും തോല്‍വി. ഈസ്റ്റ് ബംഗാള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലത്തെ തോല്‍പിച്ചു. ഒന്നാം പകുതിയില്‍ മുഹമ്മദ് റഫീഖിന്‍റെ മനോഹര ഗോളാണ് ഈസ്റ്റ് ബംഗാളിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയമൊരുക്കിയത്. അന്‍പത്തിനാലാം മിനിറ്റില്‍ രോഹിത് മിര്‍സ ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് ഗോകുലം കളി പൂര്‍ത്തിയാക്കിയത്. നാലാം ജയത്തോടെ 13 പോയിന്‍റുമായി ഈസ്റ്റ് ബംഗാള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.നാല് പോയിന്‍റുള്ള ഗോകുലം എട്ടാം സ്ഥാനത്തും മിനര്‍വ രണ്ടാം സ്ഥാനത്തുമാണ്.

Leave A Reply

Your email address will not be published.