മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്നു പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും എന്ന് റിപ്പോര്‍ട്ട്.
മൂന്നു തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്.കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിക്കുന്നത്.മൂത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.