രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധം”: കെഎസ് ഭഗവാന്‍

0

രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ കന്നഡ സാഹിത്യകാരന്‍ കെഎസ് ഭഗവാന്‍. നമ്മുടെ ഭരണഘടന മഹത്തരമാണ്. രാമക്ഷേത്ര നിര്‍മാണത്തിലൂടെ രാജ്യത്തെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹ്യനീതി എന്നീ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരള യുക്തിവാദിസംഘം മുപ്പതാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച രാമനെയല്ല, മറിച്ച്‌ ഹൈന്ദവകുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം വേണമെന്ന ഹിന്ദു കോഡ് ബില്‍ തയാറാക്കിയ ഭരണഘടനാശില്‍പി അംബേദ്കറെയാണ് ഭാരതത്തിലെ സ്ത്രീകള്‍ ആദരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.