ഫ്രാന്‍സിലേക്ക് കുട്ടികളെ കടത്തല്‍ : സിബിഐ അന്വേഷണം ആരംഭിച്ചു

0

ന്യൂഡല്‍ഹി: ഫ്രാന്‍സിലേക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് റഗ്ബി പരിശീലം നല്‍കാനെന്ന പേരില്‍ കുട്ടികളെ കടത്തുകയായിരുന്നു. പരിശീലനത്തിനായി ഫ്രാന്‍സില്‍ എത്തിച്ച കുട്ടികളെപ്പറ്റി കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു വിവരവും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് സംഭവം സിബിഐ അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ഫ്രാന്‍സിലേക്ക് അയച്ച ട്രാവല്‍ ഏജന്റുമാരുടെ ഓഫീസുകളില്‍ സിബിഐ പരിശോധന നടത്തി. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹിയിലെ സഞ്ജീവ് റോയി, വരുണ്‍ ചൗധരി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.കപുര്‍ത്തല സ്കൂളിലെ വിദ്യാര്‍ഥികളാണെന്ന് കാട്ടിയാണ് കുട്ടികളെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ഈ കുട്ടികള്‍ ഇവിടെ പഠിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ സിബിഐയെ അറിയിച്ചു.2016 ഫെബ്രുവരി ഒന്നിനാണ് കുട്ടികള്‍ ഫ്രാന്‍സിലേക്ക് പോയത്. ഫ്രഞ്ച് ഫെഡറേഷന്റെ ക്ഷണം ലഭിച്ചെന്ന് കാണിച്ചായിരുന്നു കുട്ടികളെയും രക്ഷിതാക്കളെയും തെറ്റിധരിപ്പിച്ചിരുന്നത്.

Leave A Reply

Your email address will not be published.