പെന്ഷന് പ്രായവര്‍ധന: ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നു
തിരുവനന്തപുരം: പെന്ഷന് പ്രായവര്ധനയില് പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നു.
സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം രണ്ടാം ദിവസവും തുടരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. ഡെന്റല്‍ കോളജുകളിലെ വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഉള്‍പെ്പടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.