രജനീകാന്ത് എന്‍ഡിഎയുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കും

0

സ്വതന്ത്ര രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍.രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള രജനിയുടെ തീരുമാനത്തെ അവര്‍ അഭിനന്ദിച്ചു. ബിജെപിയുടെ ലക്ഷ്യമായ അഴിമതിരഹിത സദ്ഭരണമാണ് രജനീകാന്തും മുന്നോട്ടുവെക്കുന്നതെന്ന് അവര്‍ പറഞ്ഞു. അഴിമതിക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്താന്‍ ബി.ജെ.പിയാണ് ഏറ്റവും യോജിച്ചതെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.നിലവില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനാണ് രജനിയുടെ തീരുമാനമെങ്കിലും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരിക്കും രജനിയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.ഇതിന് പിന്നാലെയാണ് 2019 ല്‍ രജനിയുടെ പാര്‍ട്ടി എന്‍.ഡി.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത്.

Leave A Reply

Your email address will not be published.